എത്യോപ്യയിലെ സമാധാനം വീണ്ടും കരിനിഴലില്‍: തിഗ്രേയില്‍ പുതിയ യുദ്ധകാഹളം

SEPTEMBER 23, 2026, 12:07 PM

ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും രൂക്ഷമായ മാനുഷിക ദുരന്തങ്ങളിലൊന്നായി മാറിയ തിഗ്രേ സംഘര്‍ഷത്തിന്റെ മുറിവുകള്‍ ഉണങ്ങും മുന്‍പേ, എത്യോപ്യ വീണ്ടും മറ്റൊരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന്റെ നിഴലിലായിരിക്കുകയാണ്. വടക്കന്‍ പ്രവിശ്യയായ തിഗ്രേയിലെ ഭരണകക്ഷിയും കേന്ദ്ര സര്‍ക്കാരും പരസ്പരം കടന്നാക്രമണങ്ങള്‍ ആരോപിച്ചു രംഗത്തുവന്നതോടെ മേഖലയില്‍ സമാധാനം പൂര്‍ണ്ണമായും തകരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

രണ്ട് വര്‍ഷം നീണ്ടുനിന്ന ശക്തവും ക്രൂരവുമായ ആഭ്യന്തരയുദ്ധത്തിന് 2022 ല്‍ സമാധാന കരാറിലൂടെ വിരാമം ആയിരുന്നുവെങ്കിലും, സമീപ മാസങ്ങളിലായി ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന കരാര്‍ ലംഘനങ്ങള്‍ പുതിയൊരു യുദ്ധത്തിനുള്ള കളമൊരുക്കുകയായിരുന്നു. തിഗ്രേയിലെ ഫെഡറല്‍ ഭരണത്തിന്‍ കീഴിലായിരുന്ന വിമാനത്താവളങ്ങള്‍ പ്രാദേശിക പോരാളികള്‍ കയ്യടക്കുകയും അയല്‍ സംസ്ഥാനങ്ങളായ അഫാര്‍, അംഹാറ എന്നിവിടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്തതായി എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ ഉപദേശകനും കാബിനറ്റ് മന്ത്രിയുമായ ഗെറ്റാചെവ് റെഡ വെളിപ്പെടുത്തി.

മുന്‍പ് തിഗ്രേയുടെ ഇടക്കാല ഭരണകൂടത്തിന് നേതൃത്വം നല്‍കിയിരുന്ന ഗെറ്റാചെവ്, 2025 ല്‍ തിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടുമായി (TPLF) വിയോജിപ്പിലാവുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു. മാത്രമല്ല അന്താരാഷ്ട്ര സമൂഹം ഉള്‍പ്പെടെ നടത്തുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് അഫാറിലെയും അംഹാറയിലെയും സര്‍ക്കാര്‍ താവളങ്ങള്‍ക്ക് നേരെ തിഗ്രേ നേതൃത്വം കനത്ത ആക്രമണം അഴിച്ചുവിട്ടത് ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മേഖലയില്‍ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ പ്രതിരോധ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് തിഗ്രേ അധികൃതരുടെ വാദം. ഇതിന് പുറമെ, അഡിസ് അബാബയിലെ കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ എത്യോപ്യയിലെ മറ്റ് ആറ് സായുധ ഗ്രൂപ്പുകളുമായി TPLF സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സംഘര്‍ഷം രൂക്ഷമായതോടെ തിഗ്രേയിലെ പ്രധാന നഗരമായ മെക്കെല്ലെയിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം ദേശീയ പോലീസില്‍ നിന്ന് പ്രാദേശിക സേന ബുധനാഴ്ച പുലര്‍ച്ചെയോടെ പിടിച്ചെടുത്തു.

വിമാനത്താവളങ്ങള്‍ പ്രാദേശിക സേനയുടെ കസ്റ്റഡിയിലായതിനെ തുടര്‍ന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് തിഗ്രേയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയന്റെ കണക്ക് അനുസരിച്ച് ഏകദേശം ആറ് ലക്ഷത്തോളം മനുഷ്യ ജീവനുകള്‍ കവരുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയുടെ വക്കിലെത്തിക്കുകയും ചെയ്ത 2022 ലെ യുദ്ധത്തിന്റെ കറുത്ത ഓര്‍മ്മകള്‍ ജനങ്ങളില്‍ വീണ്ടും ഭീതി പടര്‍ത്തുകയാണ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മാരകമായ പോരാട്ടങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ച തിഗ്രേ പ്രവിശ്യ, പുതിയ നയതന്ത്ര പ്രതിസന്ധികളിലൂടെയും സായുധ നീക്കങ്ങളിലൂടെയും വീണ്ടുമൊരു വിനാശകരമായ യുദ്ധത്തിലേക്ക് എടുത്തുചാടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോക രാഷ്ട്രങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam