സീറ്റ് ലഭിക്കാത്തതിൽ വീണ്ടും അതൃപ്തി മറച്ചുവെക്കാതെ എൽദോസ് കുന്നപ്പിള്ളിൽ

MARCH 22, 2026, 11:56 PM

 കൊച്ചി:  സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി മറച്ചുവെക്കാതെ  ഏൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ.   ഇപ്പോൾ മൂലക്ക് ഇരിക്കുന്ന കല്ല് താനാണെന്നും മൂലക്കല്ല് ആയി തിരിച്ചുവരുമെന്നും ഏൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.

  'കഴിഞ്ഞ മൂന്ന് ദിവസമായി പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു.എന്നാൽ മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു.ക്രിസ്തു ഉയർത്തെഴുന്നേറ്റപ്പോഴല്ലേ ശക്തി കൂടിയത്.

കഴിഞ്ഞ ഒരു വർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്റെ മുന്നിൽ കസേരയിട്ട് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും, എണീക്കാൻ പറഞ്ഞാൽ എഴുന്നേൽക്കും.

vachakam
vachakam
vachakam

പാർട്ടി നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിൽ ഞാൻ മാറുമായിരുന്നു. മൂലക്ക് ഇരിക്കുന്ന കല്ല് ഞാനാണ്..മൂലക്കല്ലായിരുന്നു ഞാൻ തിരിച്ചുവരും.ഇന്നല്ലെങ്കിൽ നാളെ,അതിനായി കാത്തിരിക്കുകയാണ്.' ഏൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.",


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam