തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പൊലീസ്.
വീഡിയോ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നിര്‍മിച്ചവയെന്ന ആരോപണം ഉയര്‍ന്ന് വരാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പൊലീസിന്‍റെ നീക്കം. ആക്രമണ ദൃശ്യങ്ങളും പ്രതികളുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യപ്പെടുത്തി ,രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കാനാണിത്.
ഇ ഡി ആക്രമണക്കേസിൽ പൊലീസിന്‍റെ കൈവശമുള്ള പ്രധാന തെളിവ് ഈ ദൃശ്യങ്ങള് തന്നെയാണ്. അറസ്റ്റിലായ 26 പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞത് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. എന്നാൽ ഇതിനപ്പുറം സംഭവസ്ഥലത്ത് പ്രതികളുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കുകയും വേണം.
ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ ആണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള അറസ്റ്റെന്നും വിചാരണ വേളയില്‍ ആരോപണങ്ങളും ഉയരാം. ഇതെല്ലാം കണക്കിലെടുത്താണ് സൈബര്‍ ഫോറൻസിക് പരിശോധനയിലൂടെ ഇമേജ് മാച്ചിംഗ് നടത്താൻ പൊലീസ് തീരുമാനിച്ചത്.
വീഡിയോയിലുള്ള പ്രതികളുടെ ദൃശ്യങ്ങളും ഇവരുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യം ചെയ്ത് രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. മുഖം മാത്രമല്ല, മൊത്തം ശരീരഘടനയും ഒരാളുടെ തന്നെയെന്ന് ഇതിലൂടെ ഉറപ്പിക്കാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
