കൊച്ചി: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി. കൊച്ചിയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനെതിരെയാണ് പരാതി വന്നിരിക്കുന്നത്.
കൊച്ചിയിലെ വൈറ്റില ജനതാ റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് എയര്‍ ട്രാഫിക് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിക്കെതിരെയാണ് പരാതി. 200 പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും പരാതിക്കാര്‍ പറയുന്നു.
ദുബായില്‍ വലിയ ശമ്പളം ഓഫര്‍ ചെയ്ത് 200 ഓളം പേരെ കമ്പനി കൊണ്ടു പോയെന്നും എന്നാല്‍ ദുബായില്‍ എത്തിയപ്പോള്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിയുകയായിരുന്നുവെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.
ഇതില്‍ 50-60 വരെ ആളുകള്‍ക്ക് മാത്രമാണ് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടുള്ളത്. വീട്ടുകാരോട് വിലപേശി ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയാണ് ഇവരെ തിരിച്ചുകൊണ്ടു വരാന്‍ കഴിഞ്ഞതെന്നുമാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്