പുറത്തു പോകുന്നെങ്കിൽ പോകട്ടെ! ഒരു മാസത്തിലേറെയായി സരിൻ സിപിഎം നേതൃത്വവുമായി ചർച്ചയിലെന്ന് വിലയിരുത്തൽ

OCTOBER 17, 2024, 6:59 AM

പാലക്കാട്:   സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് കോൺഗ്രസ് നേതൃതലത്തിൽ ധാരണ. സരിൻ പുറത്തു പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. 

സരിൻ്റെ നീക്കങ്ങൾ ആസൂത്രിതമാണെന്നും ഒരു മാസത്തിലേറെയായി സരിൻ സിപിഎം നേതൃത്വവുമായി ചർച്ചയിലായിരുന്നുവെന്നുമാണ് കോൺഗ്രസ് അനുമാനിക്കുന്നത്.

സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിൽ; ആരാണ് ഡോ. പി സരിൻ

vachakam
vachakam
vachakam

സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടാൽ പാർട്ടിക്കെതിരെ നിലപാട് എടുക്കുമെന്ന് മുതിർന്ന നേതാക്കളിൽ ചിലർക്ക് സരിൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സരിനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ച ശേഷം പ്രധാന നേതാക്കൾ സരിനോട് സംസാരിച്ചെങ്കിലും സരിൻ വഴങ്ങിയില്ല. 

 പാലക്കാട് ഇടത് സ്വാനാത്ഥിയായാണ് സരിൻ മത്സര രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് സരിൻ പരസ്യ പ്രതികരണം നടത്തിയത്. ഇത് മുതലെടുത്തു കൊണ്ടായിരുന്നു സിപിഎം നീക്കം. 

vachakam
vachakam
vachakam

ഡോ. പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും

എഐസിസിയെ ചോദ്യം ചെയ്തിട്ടും ഇതുവരെ കാരണം കാണിക്കൽ നോട്ടീസ് പോലും സരിന് കോൺ​ഗ്രസ് നേതൃത്വം നൽകിയിരുന്നില്ല. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളിയിരിക്കുകയാണ് നിലവിലെ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ. ഇക്കാര്യം സരിൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam