സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിൽ; ആരാണ് ഡോ. പി സരിൻ

OCTOBER 17, 2024, 6:46 AM

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ടാണ് ഡോ. പി സരിൻ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. രാഷ്ട്രീയത്തെ ഉറ്റുനോക്കുന്നവർക്ക് ഡോ. പി സരിനെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. എന്നാൽ സരിന്റെ പശ്ചാത്തലം അറിയാത്ത ഒരുപാട് മലയാളികൾ ഉണ്ട്. 

സിവിൽ സർവീസ് സ്വപ്നങ്ങൾ കണ്ട്  ആദ്യവസരത്തില്‍ തന്നെ 555 റാങ്ക് മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ഡോ.പി സരിൻ. പാലക്കാട് ഒറ്റപ്പാലം സ്വദേശി. 

 തിരുവില്വാമല പകവത്ത് കുടുംബാംഗമാണു ഡോ.പി.സരിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2007ലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 2008 ലാണ് സിവില്‍ സർവീസ് പരീക്ഷ ആദ്യമായി എഴുതുന്നത്. ആദ്യവസരത്തില്‍ തന്നെ 555 റാങ്ക് നേടിയ സരിന്   ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിലേക്കെത്തി.   തിരുവനന്തപുരത്തും കർണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ എന്ന കസേരയില്‍ ഇരുന്നു. 

vachakam
vachakam
vachakam

 2016ലാണ് സരിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കുന്നത്. സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്നത് ഒരു ദിവസത്തെ തീരുമാനമല്ലെന്ന് സരിന്‍ പറയും.  മൂന്നു മാസത്തെ നോട്ടിസ് കാലയളവിന് ശേഷം ഐഎഎഎസില്‍ നിന്നും പടിയിറങ്ങി യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവേശനം. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

  2023 ൽ  കോ​ൺഗ്രസിൽ നിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരക്കാരനായാണ് കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയിൽ ഡോ.പി.സരിനെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam