ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. ഏറെ നാളായി രോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് 88-ാം വയസ്സിലെ അദ്ദേഹത്തിന്റെ വിടവാങ്ങല്‍. എന്നാല്‍, പോപ്പ് ഫ്രാന്‍സിസിന്റെ ദേഹവിയോഗം 2025 ല്‍ സംഭവിക്കുമെന്ന് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിഷിയായ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നിഗൂഢമെന്നും പലപ്പോഴും അശുഭകരമെന്നും പേരുകേട്ടതാണ് നോസ്ട്രഡാമസിന്റെ പ്രവചനം. വത്തിക്കാനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ സംഭവങ്ങളുമായി നിരവധി വിചിത്രമായ ചില സമാനതകള്‍ അദ്ദേഹത്തിന്റെ ഈ പ്രവചനത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നോസ്ട്രഡാമസിന്റെ പ്രവചനം
ദുര്‍ബലനായ പോപ്പ് എന്നതാണ് നോസ്ട്രഡാമസിന്റേതായി പറയപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവചനങ്ങളിലൊന്ന്. ഒരു വയോധികനായ പോപ്പിന്റെ മരണശേഷം തന്റെ വീക്ഷണങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന ഒരു പോപ്പിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ പരാമര്‍ശിക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലംചെയ്ത ശേഷം പ്രവചനത്തിന്റെ ഈ ഭാഗം പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ പ്രായവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കടന്നുപോയ ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ പ്രവചനം ശരിയാണെന്ന് പലരും സമ്മതിക്കുന്നു. നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ പോപ്പ് ഫ്രാന്‍സിസിനെ വളരെ പ്രായമുള്ള വ്യക്തിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നിലവിലുള്ള മാര്‍പ്പാപ്പ കാലം ചെയ്തതിന് ശേഷം റോമന്‍ വംശജനായ ഒരു പുതിയ നേതാവ് ഉയര്‍ന്നുവരുമെന്ന് പ്രവചനത്തില്‍ സൂചിപ്പിക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അര്‍ജന്റീനയിലാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പിതാവ് ഇറ്റലിക്കാരനാണ്. ഇത് നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ പ്രതീകാത്മകമായി പരാമര്‍ശിച്ചിരിക്കുന്നതായി ചിലര്‍ പറയുന്നു.
അദ്ദേഹത്തിന്റെ പിന്‍ഗാമി തന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്ന് നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്. ഇത് പലപ്പോഴും പുരോഗമനപരവും ചിലപ്പോള്‍ വിവാദപരവുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടുകളെക്കുറിച്ചും നേതൃത്വ ശൈലിയെക്കുറിച്ചും ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്കാ സഭയില്‍ ഭാവിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ഈ പ്രവചനം സൂചന നല്‍കുന്നു.
'വത്തിക്കാന്റെ വിധി'
കറുത്ത വര്‍ഗക്കാരനായ ഒരു മാര്‍പ്പാപ്പ വരുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ പറയുന്നു. ഇതിനൊപ്പം ഏഴ് കുന്നുകളുടെ നഗരത്തിന്റെ പതനവും പ്രവചിച്ചിട്ടുണ്ട്. ഏഴ് കുന്നുകളുടെ നഗരമെന്നത് റോമിനെക്കുറിച്ചുള്ള വിശേഷണമാണ്. പ്രത്യേകിച്ച് വത്തിക്കാനെക്കുറിച്ച്. മാര്‍പ്പാപ്പയ്ക്ക് ന്യൂമോണിയ ബാധിച്ച് ഗുരുതരമായപ്പോള്‍ അദ്ദേഹത്തിന് പിന്‍ഗാമിയാരെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു.
നോസ്ട്രഡാമസിന്റെ പ്രവചനത്തിലെ കറുത്തപോപ്പ് എന്ന പരാമര്‍ശം കാര്യമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടുന്ന ഈശോസഭയിലെ ഒരു നേതാവിനെക്കുറിച്ചുള്ള പരാമര്‍ശമാണിതെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതേസമയം, സഭയുടെ നേതൃത്വത്തില്‍ സംഭവിക്കുന്ന വിശാലമായ പരിവര്‍ത്തനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ പറയുന്നു. വത്തിക്കാന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള നിലവിലെ അനിശ്ചിതത്വങ്ങളുടെ വെളിച്ചത്തില്‍ ഈ വ്യാഖ്യാനം കൂടുതല്‍ ശക്തമായി.
വളരെ പ്രായമുള്ള ഒരു പോപ്പിന്റെ വിയോഗം പ്രവചിക്കുന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തോടെ യാഥാര്‍ത്ഥ്യമായെന്ന് ചില ജ്യോതിഷികളും നോസ്ട്രഡാമസിനെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നു. അതേസമയം, നോസ്ട്രഡാമസിന്റെ പ്രവചനം ഗൗരവത്തോടെ എടുക്കാന്‍ കഴിയാത്തത്ര അവ്യക്തവും പ്രതീകാത്മകവുമാണെന്ന് അതിനെ എതിര്‍ക്കുന്നവര്‍ പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്