ഡാളസ് സ്‌കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തപ്പെട്ടു

JUNE 1, 2026, 10:29 AM

ഡാളസ്: ഡാളസ് സ്‌കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷന്റെ (Dallas School of Theology Alumni Association) വാർഷിക പൊതുയോഗം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സംഘടിപ്പിച്ചു. 2026 മേയ് 31 ഞായറാഴ്ച വൈകുന്നേരം 5:00 മണി മുതൽ 7:00 മണി വരെ റിച്ചാർഡ്‌സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ചിലായിരുന്നു സമ്മേളനം. 'സേവനത്തിനായി വിളിക്കപ്പെട്ടവർ: ക്രിസ്തീയ ശുശ്രൂഷയിലെ ആഹ്വാനങ്ങളും വെല്ലുവിളികളും' ('Called to Serve: The Call and Challenges of Christian Ministry') എന്നതായിരുന്നു ഈ വർഷത്തെ മുഖ്യ ചിന്താവിഷയം.

പാസ്റ്റർ മാത്യു സാമുവൽ അധ്യക്ഷത വഹിച്ച യോഗം ബ്രദർ ജോൺസൺ സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. പാസ്റ്റർ ജസ്റ്റിൻ വർഗീസ് ആരാധനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ബാബു സൈമൺ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.

തുടർന്ന് നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷകനായ പാസ്റ്റർ കെ.പി. മാത്യുവിനെ പാസ്റ്റർ മാത്യു സാമുവൽ യോഗത്തിന് പരിചയപ്പെടുത്തുകയും, അദ്ദേഹം വിഷയാധിഷ്ഠിത പ്രഭാഷണം നടത്തുകയും ചെയ്തു. അലുംനി അസോസിയേഷന്റെ ലക്ഷ്യങ്ങളെയും ഭാവി വീക്ഷണങ്ങളെയും കുറിച്ച് പാസ്റ്റർ തോമസ് ജോൺ വിശദീകരിച്ചു. ഡാളസ് സ്‌കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി സിസ്റ്റർ മേരിക്കുട്ടി എബ്രഹാം രചിച്ച 'ആൻ ഔട്ട്‌ലൈൻ ഓഫ് ദി ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ കേരള' എന്ന പുസ്തകത്തിന്റെ പ്രകാശനവും യോഗത്തിൽ വെച്ച് നടന്നു. തുടർന്ന് പ്രിൻസിപ്പാൾ പാസ്റ്റർ ഡോ. എബ്രഹാം തോമസ് കോളേജിന്റെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ചു.

vachakam
vachakam
vachakam


അസോസിയേഷന്റെ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ വെച്ച് നടന്നു. ഭാരവാഹികളായി പാസ്റ്റർ ജസ്റ്റിൻ വർഗീസ് (പ്രസിഡന്റ്), സുജൻ തരകൻ (സെക്രട്ടറി), എലിസബത്ത് സാമുവൽ (ട്രഷറർ) എന്നിവരെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ബ്രദർ സജിത് സ്‌കറിയ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ ഡോ. തോമസ് മുള്ളയ്ക്കലിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം രാത്രി 7:00 മണിയോടെ അവസാനിച്ചു. ഡാളസിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പൂർവ്വവിദ്യാർത്ഥികളും ശുശ്രൂഷകരും യോഗത്തിൽ പങ്കെടുത്തു.

vachakam
vachakam
vachakam

ആഗസ്റ്റ് മാസം ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ചേരുവാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്. Website: schooloftheology.org

ബാബു പി. സൈമൺ, ഡാളസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam