ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെ.ഇ.സി.എഫ്) വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കുമെന്നു ഫെലോഷിപ്പ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ അറിയിച്ചു.
എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9വരെയാണ് ശുശ്രൂഷകൾ. കരോൾട്ടണിലെ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് കൺവൻഷൻ നടക്കുന്നത്.
നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് വികാരി റവ. ബൈജു മാത്യു മാവിനാൽ മുഖ്യ പ്രഭാഷണം നടത്തും. ക്‌നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലിത്ത അഭിവന്ദ്യ മോർ ഇവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത കൺവൻഷനിൽ മുഖ്യ അതിഥി ആയി പങ്കെടുക്കും.
ഈ വർഷത്തെ കൺവൻഷൻ ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലാണ് (2707 Dove Creek Ln, Carrollton, TX 75006).
പങ്കെടുക്കുന്ന ദേവാലയങ്ങൾ: സെന്റ്. അൽഫോൻസ കാത്തലിക് ചർച്ച് (കൊപ്പൽ), സെഹിയോൺ മാർത്തോമ ചർച്ച് ഓഫ് ഡാളസ് (പ്ലാനോ), സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് (മെസ്‌ക്വിറ്റ്), സെന്റ് മേരീസ് യാക്കോബായ സിറിയക് ഓർത്തഡോക്‌സ് ചർച്ച് (കരോൾട്ടൺ), സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപ്പള്ളി (ഫാർമേഴ്‌സ് ബ്രാഞ്ച്), സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് (ഗാർലൻഡ്), സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് (ഇർവിംഗ്), സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് (ഡാളസ്), സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച് (മക്കിന്നി), സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ (കരോൾട്ടൺ), മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്), മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (കരോൾട്ടൺ), സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഡാളസ് (മെസ്‌ക്വിറ്റ്), ഡാളസിലെ സിഎസ്‌ഐ കോൺഗ്രിഗേഷൻ (ഗാർലൻഡ്), സെന്റ് തോമസ് ദി അപ്പോസ്തല കാത്തലിക് ചർച്ച് (ഗാർലൻഡ്), മാർ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ ചർച്ച് (മെസ്‌ക്വിറ്റ്), ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചർച്ച് (ഫാർമേഴ്‌സ് ബ്രാഞ്ച്), സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (ഇർവിംഗ്), സെന്റ് തോമസ് കന്യ യാക്കോബൈറ്റ് സിറിയൻ ചർച്ച് (ഇർവിംഗ്) തുടങ്ങിയ ഇടവകകളും കൺവെൻഷനിൽ സംയുക്തമായി പങ്കെടുക്കും.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്