സിപിഎമ്മിന്  നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ലഭിച്ച സംഭാവന 16കോടിയിലേറെ രൂപ 

DECEMBER 22, 2025, 2:02 AM

 തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ സിപിഎമ്മിന് ലഭിച്ച സംഭാവന 16,95,79,591 രൂപയെന്ന് റിപ്പോർട്ട്.

ഓരോ സാമ്പത്തിക വ‍ർഷവും രാഷ്ട്രീയ പാർട്ടികൾ 20000ൽ രൂപയിലധികം വരുന്ന സംഭാവനകളുടെ കണക്ക് സമർപ്പിക്കണം.

ദേശീയ അം​ഗീകാരം ലഭിച്ച പാർട്ടികൾ ഈ കണക്ക് സമർപ്പിക്കാറുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറിനാണ് സിപിഎം ജനറൽ സക്രട്ടറി എംഎ ബേബി കണക്ക് സമർപ്പിച്ചത്. ഇതുപ്രകാരം 16 കോടിയിലേറെ തുകയാണ് സിപിഎമ്മിന് ലഭിച്ചതായി കാണുന്നത്. ഇവരുടെ പൂർണ്ണവിവരങ്ങൾ റിപ്പോർട്ടിലുണ്ട്.

vachakam
vachakam
vachakam

തൃശൂർ കല്യാൺ ജ്വല്ലേഴ്സ് ആണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. 1 കോടി രൂപയാണ് ഇവർ സംഭാവന നൽകിയത്. കല്യാൺ സിൽക്സ് 15 ലക്ഷം, മുത്തൂറ്റ് ഫിനാൻസ് അൻപത് ലക്ഷം, മുത്തൂറ്റ് ഫിൻകോർപ്പ് 5 ലക്ഷം, മുത്തൂറ്റ് റിസ്ക് ഇൻഷൂറൻസ് പത്ത് ലക്ഷം, ക്രെഡായി തിരുവനന്തപുരം 22,57,872 , ഭീമ ജ്വല്ലേഴ്സ് - 17,84,000, മിംസ് 14 ലക്ഷം എന്നിങ്ങനെയാണ് സംഭാവനകൾ. ഇത് കൂടാതെ നേതാക്കളും സംഭാവന നൽകിയിട്ടുണ്ട്. ഹനൻ മൊല്ല 3,90,000, എംഎ ബേബി 2,09,000, എളമരം കരീം 4,40,000, ജോൺ ബ്രിട്ടാസും ശിവദാസനും 12,10,000 വീതം, കെ രാധാകൃഷ്ണൻ 7 ലക്ഷം എന്നിങ്ങനെയാണ് നേതാക്കൾ നൽകിയ സംഭവനകൾ.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam