സീറോ മലബാർ സിൽവർ ജൂബിലി കൺവെൻഷൻ ടീം  മിനസോട്ടയിൽ - മാർ ജോയ് ആലപ്പാട്ട് കിക്കോഫ്  നിർവ്വഹിച്ചു

DECEMBER 21, 2025, 11:02 PM

ഷിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് ആദ്യമായി ലഭിച്ച രൂപതയായ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് 25 വർഷം പൂർത്തിയാകുന്ന ഈ ചരിത്രമൂല്യമേറിയ അവസരത്തിൽ, ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയായി സംഘടിപ്പിക്കുന്ന മഹത്തായ സിൽവർ ജൂബിലി കൺവെൻഷന്റെ ഔദ്യോഗിക കിക്കോഫ് ഡിസംബർ 21ന് മിനിയാപോളിസ്, മിനസോട്ടയിൽ സ്ഥിതിചെയ്യുന്ന സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് പള്ളിയിൽ ആത്മീയ ഉണർവോടെയും ആഘോഷപൂർവ്വമായ അന്തരീക്ഷത്തോടെയും നടന്നു.

രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിലായിരുന്നു കിക്കോഫ് ചടങ്ങുകൾ. രൂപതാധ്യക്ഷനെയും ജൂബിലി കൺവെൻഷൻ ചെയർമാൻ ജോസ് ചാമക്കാലയെയും സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. റോബിൻ ചാക്കോയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളും ഇടവക ഭാരവാഹികളും ചേർന്ന് അതീവ സ്‌നേഹപൂർവ്വവും ഊഷ്മളവുമായ സ്വീകരണം നൽകി.

ഇടവക ട്രസ്റ്റികളായ സന്തോഷ് ജെയിംസ്, ജോ മണവാളൻ, ജോജി ജോസ്, ഏബിൾ  മാത്യു എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജൂബിലി ഇടവക പ്രതിനിധികളായ ടോം വർഗീസ്, ബിജു ആൻഡ്രൂസ്, ജാക്‌സി ജൈജു, ജിൻസ് ജോസഫ് എന്നിവർ കിക്കോഫ് പരിപാടികളുടെ ക്രമീകരണങ്ങളിലും അവതരണങ്ങളിലും സജീവമായി പങ്കാളികളായി.

vachakam
vachakam
vachakam


കിക്കോഫ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മുഖ്യ സന്ദേശത്തിൽ മാർ ജോയ് ആലപ്പാട്ട്, സീറോ മലബാർ സഭയുടെ അമേരിക്കയിലെ വളർച്ചയും ദൗത്യപരമായ മുന്നേറ്റവും ഓർമിപ്പിച്ചു. വിശ്വാസ സംരക്ഷണം, കുടുംബ മൂല്യങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം, സഭാ ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള അപൂർവ അവസരമാണ് ഈ സിൽവർ ജൂബിലി കൺവെൻഷനെന്ന് അദ്ദേഹം വിശദീകരിച്ചു.

വിശ്വാസവും അറിവും സൗഹൃദവും പങ്കുവയ്ക്കുന്ന ഒരു അനുഗ്രഹീത വേദിയായി ഈ കൺവെൻഷനെ കാണണമെന്നും, പ്രത്യേകിച്ച് യുവജനങ്ങളെയും പുതുതലമുറയെയും ഇതിലേക്ക് ആകർഷിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

vachakam
vachakam
vachakam

തുടർന്ന് ജൂബിലി ചെയർമാൻ ജോസ് ചാമക്കാല, കൺവെൻഷന്റെ ദർശനം, ലക്ഷ്യങ്ങൾ, രജിസ്‌ട്രേഷൻ സംവിധാനങ്ങൾ, സ്‌പോൺസർഷിപ്പ് സാധ്യതകൾ, വിവിധ സെഷനുകളുടെയും പരിപാടികളുടെയും ഘടന എന്നിവ വിശദമായി അവതരിപ്പിച്ചു.


ഈ മഹാകൺവെൻഷനോടനുബന്ധിച്ച് രൂപതയുടെ പ്രഥമ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നുവെന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേക ആകർഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

2026 ജൂലൈ 9 മുതൽ 12 വരെ ലോകപ്രശസ്തമായ ഷിക്കാഗോ നഗരത്തിൽ, നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററും അതിനോട് ചേർന്ന മൂന്ന് പ്രധാന ഹോട്ടലുകളും വേദിയാക്കി, ആയിരക്കണക്കിന് വിശ്വാസികളെ ഉൾക്കൊള്ളുന്ന രീതിയിൽ ഈ മഹാസംഗമം സംഘടിപ്പിക്കപ്പെടും.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ വേദികൾ ആത്മീയവും സാംസ്‌കാരികവുമായ ഒരു അപൂർവ അനുഭവം വിശ്വാസികൾക്ക് സമ്മാനിക്കുമെന്ന് കൺവെൻഷൻ നേതൃത്വം അറിയിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ കൺവെൻഷൻ ടീം നേരിട്ട് സന്ദർശനം നടത്തി രജിസ്‌ട്രേഷനും പരിപാടികളുമായി ബന്ധപ്പെട്ട വിശദമായ അവതരണങ്ങൾ നടത്തി വരുന്നു.


ഇത്തരം നേരിട്ടുള്ള സന്ദർശനങ്ങളും ആശയവിനിമയങ്ങളും ഇടവകകളിൽ വലിയ ഉത്സാഹവും പങ്കാളിത്ത മനോഭാവവും സൃഷ്ടിക്കുന്നതായി ഇടവക വികാരിമാരും പ്രതിനിധികളും അഭിപ്രായപ്പെട്ടു.

വിശ്വാസ സംരക്ഷണത്തിനും ആത്മീയ വളർച്ചയ്ക്കും സഭാ ഐക്യത്തിനും സൗഹൃദ കൂട്ടായ്മകൾക്കും ഊന്നൽ നൽകി കൺവെൻഷൻ പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. ദിവസേനയുള്ള ദിവ്യബലി, ആരാധനകൾ, ധ്യാനങ്ങൾ എന്നിവയ്‌ക്കൊപ്പം വൈവിധ്യമാർന്ന വിഷയാവതരണങ്ങൾ, സംഘടനാ സംഗമങ്ങൾ, കുടുംബ സെഷനുകൾ, യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം ട്രാക്കുകളിലായി പരിപാടികൾ ഒരുക്കിയിരിക്കുന്നതും ഈ കൺവെൻഷന്റെ മറ്റൊരു സവിശേഷതയാണ്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ-സാംസ്‌കാരിക സംഗമമായ ഈ സിൽവർ ജൂബിലി കൺവെൻഷനിൽ പങ്കാളികളാകുവാൻ ഏവരെയും കൺവെൻഷൻ ടീം ഹൃദയപൂർവ്വം ക്ഷണിച്ചു.


മിനിയാപോളിസ് സെന്റ് അൽഫോൻസാ പള്ളിയിലെ വികാരിയുടെയും ട്രസ്റ്റികളുടെയും ഇടവകാംഗങ്ങളുടെയും സ്‌നേഹപൂർവ്വമായ സ്വീകരണത്തിനും സമഗ്ര സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേക നന്ദി രേഖപ്പെടുത്തി.

കൺവൻഷന്റെ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www. Syroconvention.org സന്ദർശിക്കാവുന്നതാണ്.

ബീനാ വള്ളിക്കളം


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam