റാന്നി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്.
പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളി ആലപ്പാട്ട് ജംക്‌ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം.
നിരോധനം മറികടന്നാണ് തുലാപ്പള്ളി – ശബരിമല പഴയ റോഡിലൂടെ തീർഥാടക വാഹനങ്ങൾ വിടുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. പുതിയ റോഡിലൂടെയാണ് തീർഥാടക വാഹനങ്ങൾ കടത്തിവിടേണ്ടതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള തീർഥാകർ സഞ്ചരിച്ചിരുന്ന ബസാണ് തുലാപ്പള്ളി ഇറക്കത്ത് നിയന്ത്രണം വിട്ടത്. തുടർന്ന് ബസ് രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെല്ലാം ശബരിമല തീർഥാടകരാണ് സഞ്ചരിച്ചിരുന്നത്.
ഇതിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
