സിഡ്നി: ഓസ്ട്രേലിയയെ അക്ഷാരാർത്ഥത്തിൽ ഞെട്ടിപ്പിച്ച കൂട്ടക്കുരുതിയായിരുന്നു ബോണ്ടയ് ബീച്ചിലെ കൊലപാതകങ്ങൾ. മറ്റുള്ള ഇന്ത്യക്കാരും വംശീയ വിദ്വേഷത്തിന് ഇരയാകുകയാണ് ഇത്തരം അക്രമങ്ങൾ വഴി.
16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളിൽ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭാര്യ.
50കാരനായ സാജിദ് അക്രമും മകൻ 24കാരനായ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടയ് ബീച്ചിൽ ഡിസംബർ 14ന് വെടിവയ്പ്പ് നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേൽക്കുകയുമായിരുന്നു.
ഭാര്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ, സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്ക് മുൻപുള്ള 6 മാസങ്ങളിൽ സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
