തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തൃശൂർ മോഡൽ വോട്ട് ചേർക്കൽ നടത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി.നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് വ്യാപകമായ വോട്ടെണ്ണൽ നടക്കുന്നത്.
നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വോട്ട് ചേർക്കുന്നത്. ജനാധിപത്യത്തിന്റെ വഞ്ചനാപരമായ കളി നടക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നാല് നിയമസഭാ മണ്ഡലങ്ങളിലായി 12,000-ത്തിലധികം ഫ്ലാറ്റുകളുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് അവയിലെല്ലാം പ്രവേശിക്കാൻ കഴിയില്ല. അതിനാൽ, അടുത്തിടെ ഇവിടെ സ്ഥിരതാമസമാക്കിയത് ആരാണെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഈ നാല് മണ്ഡലങ്ങളിൽ ബിജെപിയുടെ ഒരുഡസൻ നേതാക്കൾ തമ്പടിച്ചിട്ടുണ്ട്. എസ്ഐആർ വലിയ കുഴപ്പത്തിലേക്ക് പോകുന്നു. തിരുവനന്തപുരത്താണ് ഏറ്റവും അധികം വോട്ടർമാർ ഒഴിവാക്കപ്പെട്ടത്. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലായി 22 ശതമാനത്തോളം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
