പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ളത് വർഷങ്ങളായുള്ള ബന്ധമെന്ന് റിപ്പോർട്ട്.
റിമാൻഡ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്. ഇരുവർക്കുമെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുള്ളതായും സ്വർണക്കൊള്ളയിൽ ഇവരുടെ പങ്ക് നിർണായകമാണ് എന്നുമാണ് എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പങ്കജ് ഭണ്ഡാരിയുമായി ഗോവർധന് വർഷങ്ങളായുള്ള ബിസിനസ് ബന്ധവുമുണ്ട്. ഏകദേശം 20 വർഷത്തോളമായുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കും ബന്ധമുണ്ട്. സ്വർണക്കൊള്ളയിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തിയിരുന്നു.
2009-മുതൽ തന്നെ മൂവരും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിവന്നുവെന്ന സംശയങ്ങൾ ബലപ്പെടുകയാണ്.
അതേസമയം സ്മാർട്ട് ക്രിയേഷൻസ് വർഷങ്ങൾക്ക് മുൻപ് തന്നെ ശബരിമലയിലെ സ്വർണം പൂശുന്ന ജോലികൾ ചെയ്തിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ശബരിമലയിലെ ഉപക്ഷേത്രങ്ങളായ കന്നിമൂല ഗണപതി,നാഗരാജക്ഷേത്രം, മാളികപ്പുറം എന്നിവിടങ്ങളിലെ മേൽക്കൂരകൾ 2009 ൽ സ്മാർട്ട് ക്രിയേഷൻസ് സ്വർണം പൂശി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
