കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവമാറ്റ ശസ്ത്രക്രിയ. കൊല്ലം ചിറക്കര സ്വദേശി ഷിബു (47)വിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും.
ഷിബുവിന്റെ ഹൃദയം, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങള്‍, ത്വക്ക് എന്നിവയാണ് ദാനം ചെയ്തത്. ഷിബുവിന്റെ ഹൃദയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിക്ക് ഇനി ഷിബുവിന്റെ ഹൃദയം മിടിക്കും.
ദുര്‍ഗയ്ക്ക് ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോ മയോപ്പതി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ഷിബുവിന്റെ ഹൃദയം മാറ്റിവെക്കുന്നതോടെ ദുര്‍ഗ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
