ഷിക്കാഗോ: ഭാരതത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയും വിശ്വാസികളുടെ എണ്ണം കൊണ്ട് ഭാരതത്തിലെ രണ്ടാമത്തെ വലിയ സഭയുമായ ദക്ഷിണേന്ത്യാ സഭയുടെ (സി.എസ്.ഐ) 79-ാം സ്ഥാപക ദിനാഘോഷം സെപ്തംബർ 27-ാം തീയതി ശനിയാഴ്ച ഡെസ്‌പ്ലെയിൻസിലുള്ള സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ (1095 E Thacker st ,DesPlains) വെച്ച് നടത്തപ്പെടുകയാണ്.
പ്രസ്തുത ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷനും, സി.എസ്.ഐ നോർത്ത് അമേരിക്കൻ ഇടവകകളുടെ ബിഷപ്പ് ഇൻ ചാർജുമായ സി.എസ്.ഐ മോഡറേറ്റർ അഭിവന്ദ്യ ദി മോസ്റ്റ് റവ. ഡോ. കെ. രൂബേൻ മാർക്ക് തിരുമേനിയാണ്.
സെപ്തംബർ 27 ശനിയാഴ്ച ഉച്ചക്ക് 2ന് ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷിക്കാഗോയിലെ മലയാളം, തമിഴ്, തെലുങ്ക് സഭകളിലെ വിശ്വാസികളും സി.എസ്.ഐ നോർത്ത് അമേരിക്കൻ സഭയുടെ ഭാരവാഹികളും ഉൾപ്പെടെ നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്ന് ഇടവക വികാരി റവ. ജോ വർഗീസ് മലയിൽ അറിയിച്ചു.
4.5 മില്യൺ വിശ്വാസികളുള്ള സി.എസ്.ഐ സഭ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സഭയും ഒന്നാമത്തെ പ്രൊട്ടസ്റ്റന്റ് സഭയുമാണ്. 1947 സെപ്തംബർ 27ന് വ്യത്യസ്ത പ്രൊട്ടസ്റ്റന്റ് സഭ വിഭാഗങ്ങൾ ഒരൊറ്റ സഭയായി മാറിയതിന്റെ ചരിത്ര മുഹൂർത്തമാണ് സ്ഥാപക ദിനമായി സഭ ആഘോഷിക്കുന്നത്.
ദേശ, ഭാഷ ജാതി വേർതിരിവുകൾക്കതീതമായി വളർന്ന ദക്ഷിണേന്ത്യാ സഭ, ഇന്നും ഒരു മിഷനറി സഭയായി വളർന്നു കൊണ്ടിരിക്കുന്നു. ഈ ചരിത്ര മുഹൂർത്തം കൊണ്ടാടുന്ന വേളയിൽ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
