ന്യൂയോർക്ക്: ഇന്ത്യൻ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്‌നാനായ നൈറ്റ് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിലും വാലികോട്ടേജിൽ മലബാർ പാലസിൽ സുഹൃത്തുക്കളുടെ ഒരു സുഹൃദ്‌സംഘമത്തിലും മുഖ്യാതിഥിയായി അപുജോസഫിന് സ്വീകരണവും സംഘടിപ്പിച്ചു.
ക്‌നാനായ നൈറ്റിൽ കേരളം നേരിടുന്ന പ്രതിസന്ധികളും ഭാവി പ്രതീക്ഷികളും അതിന് തന്റെ പരിഹാര നിർദേശങ്ങളും അപുജോസഫ് പങ്കുവച്ചു. ഇത് മൂന്നാം തവണ ന്യൂയോർക് സന്ദർശിക്കുന്ന അപുജോസഫ് കലാ-ഗായിക മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നൈറ്റിൽ ഏകദേശം 400 ഓളംപേർ പങ്കെടുത്തു. നല്ലൊരു
ഗായകൻ കൂടിയായ അപുജോസഫ് വളരെ സൗമ്യനും തന്റെ അവതരണ ശൈലി കൊണ്ടും ജന
ഹൃദയങ്ങൾ കീഴടക്കി എന്ന് സുഹൃത്ത് കൂടിയായ രഞ്ജി മണലേൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ റെഞ്ജി മണലേൽ എന്നിവർ നേതൃത്വം നൽകി.
സുഹൃദസംഘം സ്വീകരണത്തിൽ രഞ്ജി മണലേൽ എംസിയായിരുന്നു. പി.ജെ.ജോസഫ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ സഹചാരിയായിരുന്ന കുട്ടപ്പൻചേട്ടന്റെ സാന്നിധ്യം മഹനീയമായിരുന്നു.
രഞ്ജി മണലേൽ, റോയി മറ്റപ്പള്ളിൽ, നോവ ജോർജ്, പോൾ കറുകപ്പള്ളി, സണ്ണികോയിത്തറ, മനോജ് നടുപ്പറമ്പിൽ, ജെയ്‌മോൻ നെടുംചേരിൽ എന്നിവരായിരുന്നു സംഘാടകർ.
IKCC ന്യൂയോർക്, ന്യൂജേർസി, കണക്റ്റിക്കറ്റ് എന്നീ മൂന്നു സംസ്ഥാങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
രഞ്ജി മണലേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
