തിരുവനന്തപുരം: പോക്സോ കേസിൽ മതം മാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ. 2001 ലാണ് ഇയാൾ സ്കൂൾ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ ട്യൂഷൻ മാസ്റ്റർ ആയിരുന്നു ഇയാൾ.
നിറമണ്‍കര സ്വദേശി മുത്തു കുമാർ, സാം എന്ന പേരിൽ മതം മാറി ചെന്നൈയിൽ കഴിയുകയായിരുന്നു.
ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടയിൽ ഇയാൾ തമിഴ് നാട്ടിൽ രണ്ടു വിവാഹം കഴിച്ചു.
ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര്‍ സ്വന്തമായി മൊബൈൽ ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകൾ മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂർ പോലീസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
