തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി മരിച്ച വേണുവിന്റെ കുടുംബം. വേണുവിന് ചികിത്സ വൈകിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നുമാണ് കുടുംബം പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണുവാണ് ആശുപത്രിയിലിരിക്കെ മരിച്ചത്. ആറ് ദിവസം ആശുപത്രിയില്‍ കിടന്നിട്ടും അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ച രോഗിക്ക് വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്നാണ് ഉയര്‍ന്ന ആരോപണം. മരിക്കുന്നതിന് മുമ്പ് വേണു സുഹൃത്തിനയച്ച സുഹൃത്തിനയച്ച ശബ്ദ സന്ദേശവും കുടുംബം പുറത്തുവിട്ടിരുന്നു.
എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
