പിഎസ് പ്രശാന്തിൻറെ കാലാവധി നീട്ടില്ല :  ടികെ ദേവകുമാർ പ്രസിഡൻറായേക്കുമെന്ന് റിപ്പോർ‌ട്ട്

NOVEMBER 6, 2025, 12:01 AM

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്  പിഎസ് പ്രശാന്തിൻറെ കാലാവധി നീട്ടിയേക്കില്ലെന്ന് റിപ്പോർട്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി വരും. ടികെ ദേവകുമാർ പ്രസിഡൻറായേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.

നിലവിലെ ബോർഡിൻറെ കാലാവധി നീട്ടാത്തത് ഗവർണർ ഉടക്കിട്ടേക്കുമെന്ന ഭയത്താൽ നിലവിലെ ദേവസ്വം ബോർഡിൻറെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് തീരുമാനം. 

vachakam
vachakam
vachakam

 ഇതുസംബന്ധിച്ച നിർണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും. വിളപ്പിൽ രാധാകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐയുടെ പ്രതിനിധിയാകും. 

 ഹരിപ്പാട് മുൻ എംഎൽഎ ആയ ടികെ ദേവകുമാർ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam