പൊന്നാനിയിൽ കടലാക്രമണം: 7 വള്ളങ്ങൾ തകർന്നു  

NOVEMBER 5, 2025, 10:41 PM

പൊന്നാനി : പാലപ്പെട്ടി അജ്മേർ നഗറിൽ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ  7 വള്ളങ്ങൾ തകർന്നു.   പുലർച്ചെ 3 മണിക്ക് കടൽ കരയിലേക്ക് കയറുകയായിരുന്നു. 

തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്.

 വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും  മത്സ്യത്തൊഴിലാളികൾ  പറയുന്നു.

vachakam
vachakam
vachakam

കാണാതായ വള്ളങ്ങൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam