ഫിലഡൽഫിയ: ഓർമ ഇന്റർനാഷണൽ ' അമേരിക്ക 250', ഐക്യത്തിന്റെ ആഘോഷമായിരിക്കുമെന്ന്, പ്രശസ്ത സാഹിത്യകാരൻ സിനിമാ നടൻ സംരഭകൻ ദാർശനികാന്വേഷി എന്നിങ്ങനെ ബഹുമുഖ സാമൂഹ്യവിലാസമുറപ്പിച്ച, തമ്പി ആന്റണി പ്രസ്താവിച്ചു. ഓർമ ഇന്റർനാഷണൽ 'അമേരിക്ക 250' ആഘോഷക്രമീകരണങ്ങളുടെ ഭാഗമായി, തമ്പി ആന്റണിയ്ക്കും, സിനിമാ സംവിധായകൻ (എഴുത്തുകാരൻ) സോഹൻ ലാലിനും, ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ഒരുക്കിയ സ്വീകരണ യോഗമായിരുന്നു വേദി.
ഓർമ ഇന്റർനാഷണൽ ലീഡറും ബോർഡ് ചെയർമാനുമായ ജോസ് ആറ്റുപുറം, ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി നിമ്മി റോസ് ദാസ് എന്നിവർ പൊന്നാടയണിയിച്ച് തമ്പി ആന്റണിയേയും സോഹൻ ലാലിനെയും ആദരിച്ചു. ഓർമ ഇന്റർനാഷണൽ 'അമേരിക്ക 250' ആഘോഷക്രമീകരണങ്ങളുടെ അനുമോദന പത്രം കോൺഗ്രസ് മാൻ ഫിറ്റ്‌സ് പാറ്റ്‌റിക് ക്രമപ്പെടുത്തിയത്, ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യനും, കൗൺസിൽ ചെയർമാൻ ജോർജ് നടവയലിനും, പ്രശംസാപൂർവം തമ്പി ആന്റണി കൈമാറി, ഛായാഗ്രഹണ വേദിയിൽ പ്രസക്തമാക്കി. തമ്പി ആന്റണിയുടെ സാഹിത്യ കൃതികളുടെ ആസ്വാദന ക്ഷമതയെ മുക്തകണ്ഠം പ്രസംസിച്ച്, ഓർമ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് പിന്റൊ കണ്ണമ്പിള്ളിയും, ടാലന്റ് പ്രമോഷൻ ചെയർ ജോസ് തോമസ്സും, തമ്പി ആന്റണിയുടെ 'ഏകാന്തതയുടെ നിമിഷങ്ങൾ' എന്ന നോവൽ യോഗത്തിൽ പ്രകാശിപ്പിച്ചു. ആലീസ് ജോസ്, മെർളിൻ അഗസ്റ്റിൻ, സ്വപ്നാ സെബാസ്റ്റ്യൻ, ജോയി തട്ടാർകുന്നേൽ എന്നിവർ ആശംസകൾ നേർന്നു.
അമേരിക്കൻ മലയാളികളുടെ സമകാലിക വർഷങ്ങളിലെ ബഹുമുഖ വ്യക്തിത്വ സൂചകമായി വളർന്ന തമ്പി ആന്റണി, എഴുത്തുകാരൻ, സിനിമാ നിർമാതാവ്, നടൻ, സാമൂഹ്യപ്രവർത്തകൻ, സംരംഭകൻ, എന്നീ നിലകളിൽ അറിയപ്പെടുന്നു. മലയാളത്തിലും ഇംഗ്‌ളീഷിലുമായി നാല്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ' ബിയോണ്ട് ദ് സോൾ' എന്ന ഇംഗ്‌ളീഷ് ചിത്രത്തിലെ അഭിനയത്തിന് ഹോണലുലു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഭൂതത്താൻ കുന്ന്, ഏകാന്തതയുടെ നിമിഷങ്ങൾ, കൂനമ്പാറ കവല, വാസ്‌കോഡ ഗാമ, പെൺ ബൈക്കർ, മരക്കിഴവൻ, ഡോഗ് വാക്കർ, പ്രവാസകഥകൾ, നയൻ ഇലവൻ, ഇടിച്ചക്ക പ്‌ളാമൂട് പോലീസ് സ്റ്റേഷൻ, മല ചവിട്ടുന്ന ദൈവങ്ങൾ, സിനിമയും ഞാനും എന്നീ കൃതികൾ രചിച്ചു. കലാകൗമുദി അവാർഡ്, ബഷീറ് അവാർഡ്, മനീഷി നാടക അവാർഡ് എന്നീ പുരസ്‌കാരങ്ങൾ നേടി. ഇവൻ മേഘ രൂപൻ, പറുദീസ്സ, മൺസൂൺ മാങോസ്, കൽക്കട്ട ന്യൂസ് എന്നിങ്ങനെ വിവിധ സിനിമകൾ നിർമ്മിച്ചു. സാൻഫ്രാൻസിസ്‌കോയിൽ താമസം. സിവിൽ എഞ്ചിനീറിങ് ബിരുദധാരി. കേരളാ പി ഡബ്‌ള്യൂ ഡിയിൽ എഞ്ചിനിയറായിരുന്നിട്ടുണ്ട്
.മലയാളത്തിലെ പ്രശസ്ത യുവ എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമാണ് സോഹൻലാൽ. സാഹിത്യപരമായ ആഴം, ദൃശ്യപ്രധാനമായ കഥപറച്ചിൽ, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ സമ്മിശ്രണം സോഹൻലാലിനെ മലയാള മാധ്യമങ്ങളിലെ അപൂർവ വ്യക്തിയാക്കുന്നു. പരമ്പരാഗത ആഖ്യാനങ്ങളെയും ആധുനിക രൂപങ്ങളെയും ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, കാവ്യ പൈതൃകത്തിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. തിരുവനന്തപുരത്ത് ജനിച്ച സോഹൻലാൽ, നിലവിൽ കേരളത്തിലെ ഏറ്റവും വൈവിധ്യമാർന്ന കഥാകൃത്തുക്കളിൽ ഒരാളാണ്. അവാർഡ് നേടിയ, 'ഓർക്കുക വല്ലപ്പോഴും (തിലകൻ അഭിനയിച്ച ചിത്രം)', ' പേടകം', 'കഥവീട്', 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി', ' അപ്പു ഇൻ സേർച്ച് ഓഫ് ട്രൂത്ത്', 'സ്വപ്നങ്ങൾ പൂക്കുന്ന കാട് ', ' ഇവ', തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത കവയത്രി മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി നിർമ്മിച്ച സോഹൻലാലിന്റെ ടെലിഫിലിം 'നീർമാതളത്തിന്റെ പൂക്കൾ', നിരവധി സംസ്ഥാന അവാർഡുകൾ നേടി. സിനിമയ്ക്ക് പുറമേ, 'ലൈംലൈറ്റ്', 'അമ്മമരം' തുടങ്ങിയവയാണ് സോഹൻ ലാലിന്റെ പ്രധാന സാഹിത്യകൃതികൾ. എഴുത്തുകാരനും ഗാനരചയിതാവുമാണ്. ദൂരദർശനിൽ പ്രൊഡക്ഷൻ അസ്സിസ്റ്റന്റായും സ്‌ക്രിപ്ട് റൈറ്റർ ആയും തുടക്കം. ഇന്ത്യാ വിഷൻ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ, ജീവൻ ടി വി, അമൃത ടി വി എന്നിവയിൽ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് ആയിരുന്നു.
അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് 'ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ' നിർവഹിക്കുക.
'ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും വേദികളിലും, അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. 'അമേരിക്ക 250 വാർഷികാഘോഷങ്ങൾ', മൂർദ്ധന്യത്തിൽ എത്തുന്ന, ജൂലൈ , 2026 ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും നടത്തും. അമേരിക്കൻ മലയാളികളിലെ ഒന്ന്, രണ്ട്, മൂന്ന് തലമുറകളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും. രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.
ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
