തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു.മഞ്ചവിളാകം സ്വദേശി രാജേഷ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് അപകടമുണ്ടായത്.കെഎസ്ആര്‍ടിസി ബസിനെ ഇടത്തുവശത്തുകൂടെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു.ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു.ഉടൻ തന്നെ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
