കാസർകോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫിൻ്റെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയെ സ്ഥാനത്തു നിന്നു നീക്കി.
മഞ്ചേശ്വരത്ത് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെടുന്ന രൂപത്തിൽ വലിയ പരാജയം നേരിട്ടതിന് പിന്നാലെ സിപിഎം ജില്ല കമ്മറ്റി മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയെ നീക്കുകയായിരുന്നു.
കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗവും മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന കെ.ആർ ജയാനന്ദയെയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്.
ഏരിയാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന വി.വി രമേശൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായതോടെയാണ് ജയാനന്ദയെ ഏരിയ സെക്രട്ടറിയായി നിയമിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
