വിനായകന്‍റെ മരണം; പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ ഉത്തരവ് 

DECEMBER 12, 2024, 1:54 AM

തൃശൂര്‍:  ഏങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്‍റെ മരണത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതിയുടെ ഉത്തരവ്. വിനായകന്‍റെ പിതാവും ദലിത് സമുദായ മുന്നണിയും  നൽകിയ ഹർജിയിൽ  തൃശൂർ എസ്‍സി-എസ്‍ടി കോടതിയാണ് ഉത്തരവിട്ടത്.   

2017 ജൂലൈ 17നാണ് വഴിയരികിൽ നിന്നിരുന്ന വിനായകനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ പൊലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണം കുറ്റം ചുമത്തിയിരുന്നില്ല.

vachakam
vachakam
vachakam

 2017  ജൂലൈ 18നാണ് വിനായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്‍റെ പ്രായം. ഒരു സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത വിനായകനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഇത് പൊലീസിന്റെ പീഡനത്തെത്തുടർന്നാണെന്ന് പിന്നീട് ബന്ധുക്കൾ ആരോപിച്ചിരുന്നു.വിനായകന് ജനനേന്ദ്രയത്തിലടക്കം മർദനമേറ്റതായി വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam