ദില്ലി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെയാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തിയത്.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും (പ്രതിദിനം 25-27 ലക്ഷം ബാരൽ) ഈ പാതയിലൂടെയാണ് എത്തുന്നത്.
എണ്ണയേക്കാൾ ഉപരിയായി എൽപിജി, എൽഎൻജി വിതരണത്തിലാണ് ഇന്ത്യ കൂടുതൽ ആശങ്കപ്പെടുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന പാചകവാതകത്തിന്‍റെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്, ഇതിൽ ഭൂരിഭാഗവും വരുന്നത് ഹോർമുസ് പാതയിലൂടെയാണ്.
ക്രൂഡ് ഓയിലിനെപ്പോലെ എൽപിജിക്ക് വലിയ തോതിലുള്ള തന്ത്രപ്രധാന ശേഖരം ഇന്ത്യയ്ക്കില്ല എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് അടച്ചിടുകയാണെങ്കിൽ രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം
മേരിലാൻഡ് ഗവർണർക്കെതിരെ രൂക്ഷവിമർശനം: മെഡിക്കെയർ അഴിമതി തടയുന്നതിൽ പരാജയമെന്ന് ആക്ഷേപം