കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്.
പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർഥ്യമാക്കിയതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി പറഞ്ഞു.
കൂടാതെ, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം