ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

AUGUST 27, 2026, 10:42 PM

ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കലാണ് ലോക്കൽ പോലീസിനെതിരെ പരാതി നൽകിയത്. 

രണ്ടായിരത്തിലെറെ ഗർഭനിരോധന ഉറകൾ തള്ളിയ സ്ഥലത്ത് സിസിടിവി ക്യാമറകൾ അടക്കം ഉണ്ടായിട്ടും പോലീസ് അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നാണ് വരുണിന്റെ പരാതി. 

കഴിഞ്ഞ മാസം മുപ്പതിന് രാത്രിയാണ് ഗർഭനിരോധന ഉറകൾ എം സി റോഡിൽ കൂട്ടത്തോടെ തള്ളിയത്. സംഭവം അന്വേഷിക്കുമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല.

vachakam
vachakam
vachakam

വെള്ളാവൂർ ജങ്ഷന് സമീപം റോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഉറകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam