മുംബൈ: ജീവനൊടുക്കാനായി ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ.
26 വയസ്സുള്ള നവവധുവാണ് ജീവനൊടുക്കാനായി 21 നില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.
ഫ്ലാറ്റിൽ നിന്ന് ചാടിയെങ്കിലും നിലത്തു വീഴാതെ ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിൽ കുരുങ്ങി നിൽക്കുകയായിരുന്നു.
നാല് മാസം മുൻപാണ് യുവതി വിവാഹിതയായതെന്നും പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് ആത്മഹത്യാശ്രമമാണെന്നും പോലീസ് അറിയിച്ചു,
ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്, തുടർന്ന് അഗ്നിരക്ഷാ സേനയെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ കാലിൽ മരത്തിന്റെ ചില്ല തുളച്ചുകയറിയതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
