നേപ്പാൾ മിന്നല്‍ പ്രളയം; 10 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യുഎഇ

AUGUST 27, 2026, 9:52 PM

മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നേപ്പാളിനായി 10 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച്  യുഎഇ.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ അടിയന്തര ധനസസഹായം പ്രഖ്യാപിച്ചത്.

അടിയന്തര മാനുഷിക പ്രതികരണത്തിന്റെ ഭാഗമായി യുഎഇ എയ്ഡ് ഏജന്‍സി വഴിയായിരിക്കും ഇത് നടപ്പിലാക്കുക എന്ന് അധികൃതര്‍ പറഞ്ഞു.

സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ എല്ലാ ദുരിതബാധിത വിഭാഗങ്ങളിലേക്കും ദുരിതാശ്വാസ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎഇ എയ്ഡ് ഏജന്‍സിയിലെ ടീമുകള്‍ നിലവില്‍ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യുഎഇ വ്യക്തമാക്കി.

vachakam
vachakam
vachakam

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍ പ്രളയമുണ്ടായത്. മിന്നല്‍ പ്രളത്തില്‍ ഇതുവരെ 392 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam