കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പരാതി

JULY 27, 2024, 6:21 AM

തിരുവനന്തപുരം:  പൂജാരിയെ കോവിലിൽ കയറി പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പരാതി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പൂജാരിയെ ബലമായി കൊണ്ട് പോയെന്നാണ് പരാതി. 

കഴിഞ്ഞ ദിവസം വൈകീട്ട് 5.30ന് പൂജയ്ക്കിടെയാണ് അരുൺ പൂജാരിയെ പൊലീസ് കൊണ്ടുപോയത്. വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. 

പൂന്തുറ പൊലീസിനെതിരെയാണ് പരാതി. പരാതി ഉയർന്നതിനെ തുടർന്ന് പൂജാരിയെ തിരികെ കൊണ്ടുവന്നു വിടുകയായിരുന്നു.  

vachakam
vachakam
vachakam

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിലായിരുന്നു അവിടുത്തെ മുൻ പൂജാരി കൂടിയായിരുന്ന അരുണിനെ കസ്റ്റഡിയിലെടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ രാത്രി 8 മണിയോടെ തിരികെ കൊണ്ടുവിടുകയായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam