കോഴിക്കോട്: ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി.
അങ്കണവാടിയിൽ 22 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ എഴ് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.
ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്.
ഇന്നലെ ഏഴ് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വീടുകളിലേക്ക് മാറ്റുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്