ദേവേന്ദു ജനിച്ചതിനുശേഷമാണ്  കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്ന് പ്രതി വിശ്വസിച്ചു

JANUARY 30, 2025, 10:29 PM

 തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതക കേസിൽ പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി.

 കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. താൻ ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും അമ്മ ശ്രീതു മൊഴി നൽകി. 

കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാർ പലതവണ ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. 

vachakam
vachakam
vachakam

 കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണ് എന്നായിരുന്നു ഹരികുമാർ വിശ്വസിച്ചിരുന്നത്. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാര്‍ കുട്ടിയെ എടുത്തെറിയുകയും ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. 

 ഇന്നലെ പുലർച്ചെയാണ് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam