ആലപ്പുഴ: കായംകുളത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. വള്ളികുന്നത്താണ് ഇന്ന് രാവിലെ സംഭവം നടന്നത്.
പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. നായയ്ക്ക് പേയുണ്ടെന്ന് സംശയമുണ്ട്.
ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്.
രാമചന്ദ്രൻ്റെ കാലിലും കടിയേറ്റു. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.
അയൽവാസിയുടെ ബന്ധുവിൻ്റെ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപ് ഭരണകൂടത്തിൽ നിന്ന് 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചു സ്പിരിറ്റ്
മിസ്റ്റർ ബീസ്റ്റിന്റെ സാമ്രാജ്യത്തിൽ പീഡനമെന്ന് പരാതി; ഗർഭിണിയായ ജീവനക്കാരിയെ പുറത്താക്കിയെന്ന് വെളിപ്പെടുത്തൽ
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള തർക്കം: അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫെലനെ പുറത്താക്കി;
ഇറാന് യുദ്ധം: ട്രൈറ്റണ്‍ ഡ്രോണ്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ച് യു.എസ് നാവികസേന