ലേബർ ഡേ വരെ ആശ്വാസം: വിമാന ഇന്ധന എക്സൈസ് നികുതി റദ്ദാക്കാൻ കാനഡ

APRIL 22, 2026, 8:32 PM

ഒട്ടാവ: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന ഇന്ധനത്തിനുള്ള എക്സൈസ് നികുതി താൽക്കാലികമായി നിർദ്ദേശിച്ച് കാനഡ സർക്കാർ.

യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവിലയിലുണ്ടായ അസ്ഥിരത കണക്കിലെടുത്താണ് ലേബർ ഡേ വരെ നികുതി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ അറിയിച്ചു. ഇതോടെ ഏവിയേഷൻ ഫ്യൂവലിന് ലിറ്ററിന് 4 സെന്റും, അൺലെഡഡ് ഏവിയേഷൻ ഗ്യാസോലിന് 10 സെന്റും കുറയും.

എന്നാൽ, നികുതി ഇളവിലൂടെ ലഭിക്കുന്ന ലാഭം വിമാനക്കമ്പനികൾ യാത്രക്കാർക്ക് കൈമാറുമോ എന്ന കാര്യത്തിൽ മന്ത്രി ഉറപ്പ് നൽകിയില്ല.

vachakam
vachakam
vachakam

"ഇന്ധനവില കുതിച്ചുയരുന്ന യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാവില്ല, അതുകൊണ്ടാണ് സർക്കാർ ഇടപെട്ടത്," മക്കിന്നൻ പറഞ്ഞു.

വിമാനക്കമ്പനികൾ ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടോ എന്ന് സർക്കാർ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവില വർദ്ധനയെത്തുടർന്ന് എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ സർവീസുകൾ വെട്ടിച്ചുരുക്കുകയും ടിക്കറ്റ് നിരക്കിനൊപ്പം അധിക സർചാർജ് ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam