ഒട്ടാവ: ജൂലൈ ഒന്നിനകം അമേരിക്കയുമായുള്ള എല്ലാ വ്യാപാര തർക്കങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കാനഡയുടെ മുഖ്യ വ്യാപാര ചർച്ചാ പ്രതിനിധി ജാനിസ് ഷാരെറ്റ്. വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള യുഎസ്എംസിഎ (USMCA) കരാറിന്റെ പുനഃപരിശോധന ജൂലൈ ഒന്നിന് നടക്കാനിരിക്കെയാണ് ഷാരെറ്റിന്റെ ഈ വെളിപ്പെടുത്തൽ.
ജൂലൈ ഒന്ന് എന്നത് കരാറിന്റെ പുരോഗതി വിലയിരുത്താനുള്ള ഒരു ഘട്ടം മാത്രമാണെന്നും, അന്നേദിവസം കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഒട്ടാവയിൽ കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജാനിസ് ഷാരെറ്റ്. ഫെബ്രുവരിയിൽ ചുമതലയേറ്റ ശേഷം അവർ നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്.
ജൂലൈ ഒന്നോടെ കാര്യങ്ങൾ പൂർണ്ണമായി പരിഹരിച്ചില്ലെങ്കിലും കരാർ തകരില്ലെന്ന് അവർ ഉറപ്പുനൽകി. സ്റ്റീൽ, അലുമിനിയം, വാഹന നിർമ്മാണ മേഖലകളിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള തീരുവകൾ ഒഴിവാക്കാനാണ് കാനഡയുടെ മുൻഗണനയെന്നും അവർ പറഞ്ഞു. നിലവിലുള്ള കരാറിന്റെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ചർച്ചകളാണ് നടക്കുകയെന്നും ഷാരെറ്റ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യഹൂദരെ വധിക്കാൻ പദ്ധതിയിട്ടു; ഒട്ടാവയിലെ കൗമാരക്കാരൻ ഭീകരവാദ കുറ്റങ്ങളിൽ കുറ്റക്കാരനെന്ന് കോടതി
പാർലമെന്ററി കമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലിബറൽ നീക്കം; 'ഏകാധിപത്യം' എന്ന് പ്രതിപക്ഷം
'യു.എസ് മദ്യ ഉൽപ്പന്നങ്ങൾ തിരികെ ഷെൽഫുകളിൽ വയ്ക്കില്ല': വൈറ്റ് ഹൗസ് വഴങ്ങിയാൽ മാത്രം
വ്യാജ മേപ്പിൾ സിറപ്പ് വിൽപന തുടരുന്നു; വിവാദ നിർമ്മാതാവിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫെഡറേഷൻ