കോഴിക്കോട്: കെ കെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീറിന് വിമർശനം.
കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു വിമർശനത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി.
സമ്മേളനത്തിൽ ഡിവൈഎഫ്ഐയ്ക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നാണ് വിമർശനം ഉയർന്നത്. നേതാക്കൾ കരയൊപ്പിച്ച് മുണ്ടുടുത്ത് നടക്കുകയാണെന്നും ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.
പ്രകാശ് ജാവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ചയ്ക്കെതിരെയും വിമർശനം ഉയർന്നു. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറിനെ കണ്ടതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
വടകരയിൽ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറി പി മോഹനൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പി മോഹനൻ സ്ഥാനം ഒഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്