തിരുവനന്തപുരം: യുവതി ഉൾപ്പെടെയുള്ള മൂന്നംഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി.
വിളപ്പിൽശാലയിലാണ് സംഭവം. സംഭവത്തിൽ കടയുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ യുവതിയും രണ്ട് യുവാക്കളും അടങ്ങിയ സംഘം ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു.
ഹോട്ടലിലെ ജീവനക്കാരൻ യുവതിക്ക് നൽകിയ പണം തിരികെ ചോദിച്ചതായിരുന്നു പ്രകോപനത്തിൻ്റെ കാരണം. പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്