കൊല്ലം: കുണ്ടറയിൽ യുവതിയെ പൊലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതിയിൽ എസ്.ഐ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം.യുവമോർച്ചയും മഹിളാ മോർച്ചയും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച് നടത്തും.
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ ഭർത്താവിനെ കയ്യേറ്റം ചെയ്ത എസ്.ഐ കിരണിനെ തടഞ്ഞതിന് പൊലീസുകാർ മർദ്ദിച്ചെന്നാണ് പേരൂർ സ്വദേശിനി അശ്വനിയുടെ പരാതി.
അതേസമയം, യുവതിയും ഭർത്താവും മദ്യലഹരിയിൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ വിശദീകരണം. ഇരുവർക്കും എതിരെ പൊലീസ് കേസും എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
