കൊച്ചി: കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയിൽ ഡോക്ടർ അടക്കം പിടിയിലായ സംഭവത്തിൽ പൊലീസിൽ നിന്ന് വിവരങ്ങൾ തേടി കസ്റ്റംസ്.
കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയിൽ ഡോക്ടർ അടക്കം പിടിയിലായ സംഭവത്തിൽ അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്കും വ്യാപിപ്പിച്ചിരുന്നു.
അറസ്റ്റിലായ ഇവന്റ് മാനേജ്മെന്റ് ഉടമ ഷോൺ ശനിയാഴ്ച കൊച്ചിയിൽ ക്രൂയിസ് പാർട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് ഇന്നലെ കൊക്കെയ്നുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്.
കേസിലെ മുഖ്യപ്രതി ഷാജി ഫെർണാണ്ടോ (ഷോൺ)ന്റെ പണം ഇടപാട് പരിശോധിച്ച് തുടങ്ങി. ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ എന്നും കസ്റ്റംസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഷോണും സംഘവും നടത്തിയ ലഹരി പാർട്ടിയുടെ വിവരങ്ങളും പുറത്ത്. പാർട്ടി തീരുമാനിച്ചിരുന്നത് പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 8 മണിവരെ ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
