വയനാട്: ചൂരൽ മല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻറെ നിർമ്മാണം വൈകുന്നതിൽ വേദന പങ്കുവെച്ച് ദുരന്തബാധിതൻ.
ടൗൺഷിപ്പ് നിർമ്മാണത്തിൻറെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് താമസിക്കാൻ സാധിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്.
ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ലെന്നും വാടക വീട്ടിൽ താമസിക്കവെ, രണ്ട് ദിവസം മുമ്പാണ് ഉമ്മ മരിച്ചത്, നിർമ്മാണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും ചൂരൽമല സ്വദേശി നൗഷാദ് പ്രതികരിച്ചു.
ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡ്രഡ്ജർ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു
വിജിലൻസിന്റെ ഓപ്പറേഷൻ എർത്ത് ഗാർഡ്: പതിനാല് ഉദ്യോഗസ്ഥർക്ക് പിടിവീണു
കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം