വയനാട്: അമ്പലവയലിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി.
സംഭവത്തിൽ പോലീസ് കേസെടുത്തു.കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് മൊഴി എടുത്തത്. ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകിയത്.എന്നാൽ, പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ കാത്തു നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം, യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
