ഇടുക്കി: ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി.
പൊലീസും പഞ്ചായത്തുകളും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പു വരുത്തണം.
മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ.
തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. എന്നാൽ വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്