സിജെപി നേതാക്കളെ കോടതി  അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു 

OCTOBER 14, 2026, 12:18 AM

ദില്ലി: ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർ​ഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്.

 സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.

vachakam
vachakam
vachakam

ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമാണോ എന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ ചോദിച്ചു. ബുധനാഴ്ച രാവിലെയാണ് അഭിജിത് ദീപ്കെ ഡൽഹിയിലെത്തിയത്. ഇതിനുപിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. എതിർ സ്വരങ്ങളെ അടിച്ചമർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാർ അത് ധൈര്യപൂർവ്വം തുറന്നു പറയണമെന്നും ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അഭിജിത് ദീപ്കെ പറഞ്ഞു. 

അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു. മോദിയും അമിത്ഷായും അല്ല രാജ്യം ഭരിക്കേണ്ടത്, ഭരണഘടനയും നിയമങ്ങളും അനുസരിച്ചാകണം രാജ്യം മുന്നോട്ടു പോകേണ്ടതെന്നും പോരാട്ടം തുടരുമെന്നും അജിൻക്യ ഷിൻഡെ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണെന്നും അജിൻക്യ ഷിൻഡെ പറഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam