ക്‌നാനായ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ് ഷിക്കാഗോ യുണൈറ്റഡ് ചാമ്പ്യൻ

JULY 22, 2025, 2:42 AM

മിഷിഗൻ: ജൂലൈ 19,20 തീയതികളിൽ മിഷിഗണിൽ വച്ചു നടത്തപ്പെട്ട ക്‌നാനായ ഇന്റർ ചർച്ച് ക്രിക്കറ്റ് മത്സരത്തിൽ കാനഡ സേക്രട്ട് ഹാർട്ട് ടീമിനെ പരാജയപ്പെടുത്തി ഷിക്കാഗോ യുണൈറ്റഡ് ടീം ചാമ്പ്യൻഷിപ്പ് നേടി. 2025 ലെ ക്‌നാനായ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 19,20 തീയതികളിൽ മിഷിഗണിലെ വാറെനിലുള്ള ട്രോംപ്ലി പാർക്ക് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ടു.

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലുള്ള മെൻസ് മിനിസ്റ്ററിയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് നടത്തപ്പെട്ടത്. 19 നു രാവിലെ 8:30 നു ആദ്യ മത്സരം ആരംഭിച്ചു.
അമേരിക്കയിലെയും കാനഡയിലെയും ക്‌നാനായ റീജിയനിലുള്ള വിവിധ ഇടവകളിൽ നിന്നുള്ള ടീമുകുളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.


vachakam
vachakam
vachakam

19 നു വൈകുന്നേരം 8:30 നു സംഗീത സന്ധ്യയും വിരുന്നും എല്ലാവർക്കുമായി സംഘാടകർ ഒരുക്കി. 20 നു ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ തുടർന്നു സമ്മാനദാനവും നടത്തപ്പെട്ടു.
അമേരിക്കയിലെയും കാനഡയിലെയും ധാരാളം ജനങ്ങളുടെ സഹായ സഹകരണം കൊണ്ടാണ് ഈ ടൂർണമെന്റ് മികവുറ്റ രീതിയിൽ സംഘടിപ്പിച്ചത്.

സമ്മാനങ്ങൾ ജൂബി, ജോണി ചക്കുങ്കൽ, ജോയി നെടിയകാലായിൽ, മെൻസ് മിനിസ്ട്രി ഡിട്രോയിറ്റ്, സോണി പുത്തൻപറമ്പിൽ, സനീഷ് വലിയ പറമ്പിൽ, ഫിലിപ്പ്, ഷിലു ചിറയിൽമ്യാലിൽ, ബേബി മാത്യു കണ്ണച്ചാപറമ്പിൽ, ജയിൻ കണ്ണാച്ചാംപറമ്പിൽ, ജീൻസ് താനത്ത്, മനു കാരികാട്ട്, റ്റോബി മണിമാലേടത്ത്, സാബു കോട്ടൂർ, തമ്പി ചെമ്മാച്ചേൽ, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജെറി ഞാറാത്ത്, ബെന്നി ഇടിയാഞ്ഞിലിൽ, സിറിയക്ക് കാത്തീരത്തിങ്കൽ, ജോസ് ഉപ്പൂട്ടിൽ, മാൻസൺ ചെമ്പോല, സിറിയക് കൂവക്കാട്ടിൽ, ജയിംസ് ഇല്ലിങ്കൽ, ജോസ് മോൻ തത്തൻകുളം, ജീനു പുന്നശ്ശേരിൽ, സിബി കൈതയ്ക്കത്തൊട്ടിൽ, ബിജു പുത്തറ, ഫിലിപ്പ് മുണ്ടപ്‌ളാക്കിൽ, ജോമ്‌സ് കിഴക്കേകാട്ടിൽ എന്നിവർ സ്‌പോൺസർ ചെയ്തു.

ജയിംസ് കണ്ണച്ചാൻപറമ്പിൽ, പി.ആർ.ഒ

vachakam
vachakam
vachakam

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam