തിരുവനന്തപുരം: മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയർത്തിയ നേതാവാണ് വി.എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
വി.എസ് സർക്കാറിനെതിരെ താൻ ഉയർത്തിയ നിരവധി വിഷയങ്ങൾ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സാധാരണ കമ്യൂണിസ്റ്റ് രീതികളിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് നൽകിയെന്ന് വി.ഡി സതീശൻ പറഞ്ഞു.
അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്