തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് തോല്‍ക്കേണ്ടയാളല്ലെന്ന് ജി. സുധാകരന്. വി.എസ് അന്ന് ജയിച്ച് മുഖ്യമന്ത്രി ആവേണ്ടയാളായിരുന്നു. വെറും മൂന്ന് സീറ്റിന്റെ വ്യത്യാസത്തിലാണ് അന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
ചുമതലപ്പെടുത്തിയ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് വി.എസ് തോൽക്കാൻ കാരണമെന്ന് ജി. സുധാകരന് പറഞ്ഞു.
അദ്ദേഹം ജയിച്ച സമയത്തും ഞങ്ങള്‍ പ്രതിപക്ഷത്താവേണ്ടി വന്നു. വി.എസിന്റെ തോല്‍വിയില്‍ നടപടി എടുത്തിരുന്നു. എന്നാല്‍ അതില്‍ പങ്കില്ലാത്ത ഏരിയാ സെക്രട്ടറി ഭാസകരനെതിരെയാണ് നടപടിയെടുത്തത്.
7000 വോട്ടുകള്‍ക്ക് വി.എസ് പുറകിലാണെന്ന റിപ്പോര്‍ട്ട് വന്നെങ്കിലും അത് ഏരിയാ സെക്രട്ടറി ഭാസകരനെപോലും കാണിക്കാതെ ചിലർ മേശയുടെ അകത്തുവച്ച് പൂട്ടിയെന്നും ജി. സുധാകരന് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്