ന്യൂഡെല്‍ഹി: ഹോങ്കോങ്ങില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിത്തമുണ്ടായി. എഐ315 വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ വിമാനത്തില്‍ പുറത്തിറങ്ങുന്നതിനിടെയാണ് തീപിടിത്തം കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് (എപിയു) തീ കണ്ടത്. തുടര്‍ന്ന് സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി ഇറങ്ങുന്നത് തുടര്‍ന്നെന്നും എയര്‍ലൈന്‍ അറിയിച്ചു.
തീപിടുത്തത്തില്‍ എയര്‍ബസ് എ321 വിമാനത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. സാങ്കേതിക പരിശോധന പൂര്‍ത്തിയാകും വരെ ഈ വിമാനം പറത്തില്ലെന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതിന് ശേഷം എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. എന്നിരുന്നാലും ആശങ്കയുയര്‍ത്തുന്ന സംഭവങ്ങള്‍ പിന്നെയും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്