ഷിക്കാഗോ: ഹൃസ്വ സന്ദർശനാർത്ഥം ഷിക്കാഗോയിൽ എത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലീഡേഴ്‌സ് ക്ലബ് പയനിയറും ഷിക്കാഗോയുടെ സാമൂഹിക സംഘടനാതലങ്ങളിലെ നിറസാന്നിദ്ധ്യവുമായ ജോസ് മണക്കാടിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ക്‌നാനായ കമ്മ്യൂണിറ്റി ഹാളിൽ വച്ച് മേയ് 19ന് പൗരസ്വീകരണം നൽകി.
കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ 28 വർഷങ്ങളായി വിവിധ നേതൃത്വ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച രമേശ് ചെന്നിത്തലയെ ഷിക്കാഗോയിലെ മുതിർന്ന പൗരൻ ചന്ദ്രൻപിള്ള ബൊക്ക നൽകി ആദരിച്ചു.
വലിയ ആശംസ പ്രസംഗങ്ങൾ ഇല്ലാതെ ചിട്ടയോടെ ക്രമീകരിച്ച യോഗത്തിൽ കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ അവസ്ഥയെപ്പറ്റിയും വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രവർത്തന രീതികളെപ്പറ്റിയും ആമുഖമായി രമേശ് ചെന്നിത്തല സംസാരിച്ചു.
നേതാക്കന്മാർ കസേരക്കായി അടിപിടി കൂടാതിരുന്നാൽ ജനം യു.ഡി.എഫിന് വോട്ടു ചെയ്യും എന്നാണ് ജനം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ഷിക്കാഗോയിലെ ഏകദേശം 75ഓളം വരുന്ന നേതാക്കന്മാർ പങ്കെടുത്തു.
ജനനന്മയ്ക്കായി ഒരുമിക്കാവുന്ന ജനോപകാര പ്രദമായ കാര്യങ്ങളിൽ വിഭാഗീയത മറന്ന് പ്രവർത്തിച്ചാൽ എവിടെയും നല്ല ഭരണം കാഴ്ചവെയ്ക്കാമെന്നും അതുപോലെ ഒന്നു വിഭാവനം ചെയ്താണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും അതിനുവേണ്ടി എന്തു ത്യാഗം ചെയ്യുന്നതിനും താൻ ഒരുക്കമാണെന്നും അദ്ദേഹം തുടർന്നു പ്രസ്താവിച്ചു.
ജോസ് മണക്കാടിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്